Channel 17

live

channel17 live

CISCE ഹാൻഡ് ബോൾ ടൂർണ്ണമെന്റിന് ഉജ്ജ്വല തുടക്കം

ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ രണ്ടു ദിനം നീണ്ടുനിൽക്കുന്ന ഹാൻഡ്‌ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടനം സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രൗഢഗംഭീരമായ ചടങ്ങുകളോട് നടന്നു.ഈ ചടങ്ങിൽ മുഖ്യാതിഥിയായി ASISC സ്കൂളുകളുടെ പ്രസിഡന്റും, കേരള റീജിയണൽ സെക്രട്ടറിയുമായ ഫാദർ. ജെയിംസ് മുല്ലശ്ശേരി ഭദ്രദീപം തെളിയിച്ച് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ആഘോഷകരമായ ചടങ്ങിന് ശേഷം ടീമുകളെ പ്രോത്സാഹിപ്പിക്കുന്ന ഉത്സാഹഭരിതമായ സന്ദേശം മുഖ്യാതിഥി പങ്കുവെച്ചു.പ്രാദേശിക തലങ്ങളിൽ നിന്നും മികച്ച ടീമുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് അടുത്ത ദിവസങ്ങളിൽ ആവേശകരമായ മത്സരങ്ങൾക്ക് വേദിയാകും. പ്രതീക്ഷാഭരിതരായ ടീമുകൾ തമ്മിൽ മാറ്റുരയ്ക്കുന്ന ഈ ടൂർണമെന്റ്,കായികപ്രേമികൾക്ക് ഏറെ ആവേശകരമായിരിക്കും. സ്കൂളിന്റെ ഡെയറക്ടരും മാനേജരുമായ ഫാദർ. ഇമ്മാനുവൽ വട്ടക്കുന്നേൽ അധ്യക്ഷനായ ചടങ്ങിൽ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ലൈസാ സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു. മുൻ പ്രൊവിൻഷ്യലും, ദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സലേഷ്യൻ ഹിസ്റ്ററി, റോം ന്റെ ഡയറക്ടറുമായ ഫാദർ. തോമസ് അഞ്ചുകണ്ടത്തെ വേദിയിൽ പൊന്നാട അണിയിച്ചു ആദരിച്ചു.ഫാ. ജോയ്സൺ മുളവരിക്കൽ. ഫാ. ജിതിൻ മൈക്കിൾ,ഫാ. വർഗീസ് ജോൺ, Sr. ഓമന വി. പി, വൈസ് പ്രസിഡന്റ്‌. ഓഫ് കേരള ഹാൻഡ് ബോൾ അസോസിയേഷൻ ജിബി. വി പേരെപ്പാടാൻ, E – Zone കോ – ഓർഡിനേറ്റർ ആയ ഷാജു വി. കെ,ചീഫ് ഒബ്സെർവർ . സതീഷ് പിള്ള. Central സ്കൂൾ P. T. A പ്രസിഡന്റ്‌ ശിവപ്രസാദ് ശ്രീധരൻ, പരിശീലകരായ മണിക്കുട്ടൻ,ശ്രി. സന്ദേശ് ഹരി, ശരത് പ്രസാദ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.സ്കൂളിനെ പ്രതിനിധീകരിച്ച് ഗീതാ സുഭാഷിണി നന്ദി രേഖപ്പെടുത്തി.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!