Channel 17

live

channel17 live

ആറാട്ടുപുഴ പൂരത്തിനിടെ ആനപ്പോര്; ചിതറിയോടി ജനം

തുടർന്ന് വീണ്ടും കുത്താൻ ശ്രമിക്കുന്നതിനിടെ തൊട്ടടുത്ത് നിന്നിരുന്ന മച്ചാട്  ഗോപാലൻ എന്ന ആന ഐനിക്കാടിനെ കുത്തുകയായിരുന്നു. ഇതോടെ  ഐയ്യനിക്കാട്  ആന പെട്ടെന്ന് ശാന്തനായി.

#watchNKvideo here

തൃശൂർ: ആറാട്ട് കഴിഞ്ഞ തിടമ്പേറ്റാൻ  നിർത്തിയിരുന്ന ആനകളിൽ ഒരാന മറ്റൊരാനയെ കുത്തി ഇടഞ്ഞത് പരിഭ്രാന്തി പരത്തി. സംഭവം കണ്ട് നാട്ടുകാർ ചിതറിയോടി കുഴിയിൽ വീണ് രണ്ട് പേർക്ക് പരിക്കേറ്റു.

വ്യഴാഴ്ച്ച രാവിലെ 9.30ഓടെയാണ് മന്ദാരം കടവിലാണ് സംഭവം. ഐനിക്കാട്  എന്ന ആന മഹാദേവൻ എന്ന ആനയെ  കുത്തുകയായിരുന്നു. തുടർന്ന് വീണ്ടും കുത്താൻ ശ്രമിക്കുന്നതിനിടെ തൊട്ടടുത്ത് നിന്നിരുന്ന മച്ചാട്  ഗോപാലൻ എന്ന ആന ഐനിക്കാടിനെ കുത്തുകയായിരുന്നു.

 ഇതോടെ  ഐയ്യനിക്കാട്  ആന പെട്ടെന്ന് ശാന്തനായി. ഇതോടെ വൻ അപകടമാണ് ഒഴിവായത്. ആനകളുടെ പരാക്രമം കണ്ട് ആറാട്ടിനെത്തിയ സ്ത്രീകളടക്കമുള്ള നിരവധി പേർ ചിതറിയോടി. ഇതിനിടയിലാണ് റോഡിൽ നിന്നും രണ്ട് പേർ താഴേക്ക് വീണത്. ഇവരെ സേവാഭാരതി ആംബുലൻസിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു ബൈക്കിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ആനകൾ ഇടഞ്ഞതോടെ ആറാട്ട് എഴുന്നള്ളിപ്പ് അൽപ്പം നേരം വൈകിയാണ് നടത്തിയത്.  ഇരിങ്ങാലക്കുട ഡി.വൈ.എസ്പി. ബാബു.ടി. തോമസന്‍റെ നേതൃത്വത്തിൽ പോലീസും സ്ഥലത്തുണ്ടായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!