Channel 17

live

channel17 live

WATCH VIDEO…. വനിതാസംരംഭകര്‍ക്ക് കനകാവസരമൊരുക്കി കല്യാണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്

തൃശൂര്‍: വനിതകളുടെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക്  വിപണിയൊരുക്കി കല്യാണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്. നാച്ചുറല്‍ എന്റര്‍പ്രണര്‍ പദ്ധതിയുടെ ഉദ്ഘാടനം കളക്ടര്‍ ഹരിത.വി.കുമാര്‍ നിര്‍വഹിച്ചു. സ്റ്റാര്‍ട്ടപ്പുകള്‍ വ്യത്യസ്തമായിരിക്കണം. ഉത്പന്നങ്ങള്‍ ഭക്ഷണസാധനങ്ങളോ, ഭക്ഷ്യേതര സാധനങ്ങളോ ആകാം. പ്രവര്‍ത്തനങ്ങള്‍ കല്യാണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെയും, ബ്രാന്‍ഡ് ടീമിന്റേയും നിരീക്ഷണത്തിലായിരിക്കും. കല്യാണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ നാച്ചുറല്‍ എന്റര്‍പ്രണര്‍ പദ്ധതിയില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ നാച്ചുറല്‍ എന്റര്‍പ്രണര്‍ ചോദ്യാവലിയുടെ പൂര്‍ണ രൂപം കല്യാണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ കേരളത്തിലെ എല്ലാ ബ്രാഞ്ചുകളില്‍ നിന്നും കൈപ്പറ്റുകയോ വെബ്്‌സെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുകയോ വേണം. ബിസിനസിന്റെ വിശദാംശങ്ങള്‍ രേഖപ്പെടുത്തിയ ഫോം എന്‍ട്രികള്‍ വാട്ട്‌സാപ്പ് നമ്പറായ 7356444774 എന്ന
Watch Video here….


നമ്പറിലേക്കോ kalyansmartups@gmail.com  എന്ന മെയില്‍ ഐഡിയിലേക്ക് അയക്കുകയോ അല്ലെങ്കില്‍ നേരിട്ട് കല്യാണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ സ്ഥാപി്ച്ചിട്ടുള്ള ഡ്രോ ബോക്‌സില്‍ ഇടുകയോ ചെയ്യാം. എന്‍ട്രികള്‍ മാര്‍ച്ച് 31 വരെ മാത്രം സ്വീകരിക്കും.
തിരഞ്ഞെടുക്കപ്പെട്ട അഞ്ച് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിപണിയില്‍ സാന്നിധ്യം ഉറപ്പാക്കാനായി എല്ലാ പിന്തുണയും കല്യാണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് ഉറപ്പുവരുത്തുമെന്ന് കല്യാണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വര്‍ദ്ധിനി പ്രകാശ് അറിയിച്ചു. കല്യാണ്‍ സില്‍ക്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മഹേഷ് പട്ടാഭിരാമന്‍, കല്യാണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മധുമതി മഹേഷ് എന്നിവരും ചടങ്ങില്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!