Channel 17

live

channel17 live

ഇടുക്കി കൊലപാതകം; കേരളത്തിൽ പരക്കെ സംഘർഷാവസ്ഥ

കൊച്ചി: ഇടുക്കി എൻജിനീയറിംഗ് കോളേജിൽ ഇന്നുച്ചയ്ക്ക് യൂത്ത് കോൺഗ്രസ് – എസ്.എഫ്.ഐ സംഘട്ടനത്തിൽ എൻജിനീയറിംഗ് വിദ്യാർത്ഥി ധീരജ് രാജേന്ദ്രൻ നെഞ്ചിൽ കുത്തേറ്റ് മറിച്ചതിന് പിന്നാലെ സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകരും കോൺഗ്രസ് – യൂത്ത് കോൺഗ്രസ് പ്രവർത്തകരും സംസ്ഥാനത്തിന്റെ പലയിടങ്ങളിലും പരസ്പരം പോർവിളികൾ മുഴങ്ങി കി സംഘർഷാവസ്ഥ സൃഷ്ടിച്ചു.

മലപ്പുറം ടൗൺ ഹാളിൽ കോൺഗ്രസ് പ്രസിഡൻറ് കെ. സുധാകരൻ പങ്കെടുക്കുന്ന മേഖലാ കൺവെൻഷനിലേക്ക് സിപിഎം പ്രവർത്തകർ ജാഥയായി എത്തിയത് പ്രദേശത്ത് രണ്ടു മണിക്കൂർ നേരത്തേക്ക് വലിയ സംഘർഷാവസ്ഥ സൃഷ്ടിച്ചു. കൊല്ലം ചവറയിൽ  സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകർ എം.പി പ്രേമചന്ദ്രൻ കാർ വളഞ്ഞ് കൊടിമരം കൊണ്ട് വാഹനത്തിൻറെ ചില്ലുകൾ തകർക്കാൻ ശ്രമിച്ചു. പ്രേമചന്ദ്രൻ സംഭവത്തിൽ ചവറ പോലീസിൽ പരാതിപ്പെട്ടു.

പാലക്കാട് ഒറ്റപ്പാലത്ത് കേരള ബാങ്കിൻന്റെ ശാഖയുടെ ജനൽ ചില്ലുകൾ കോൺഗ്രസ് പ്രവർത്തകർ എറിഞ്ഞു തകർത്തു. കൊല്ലം പുനലൂരിൽ സിപിഎം – ഡിവൈഎഫ്ഐ പ്രകടനത്തിൽ വ്യാപകമായി കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും ഐഎൻടിയുസി യുടെയും കെഎസ്‌യുവിന്റെയും കൊടിമരങ്ങൾ തകർത്തു കൊടികൾ റോഡിൽ കത്തിച്ചു. കോഴിക്കോട് പേരാമ്പ്രയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസായ കെ. രാഘവൻ മാസ്റ്റർ സ്മാരകത്തിൻറെ ജനൽ ചില്ലുകൾ കല്ലേറിൽ തകർന്നു.

ഇരു വിഭാഗങ്ങളുടെയും പത്തനംതിട്ട നഗരത്തിലെ പ്രകടനങ്ങൾ സംഘർഷ ഭീതി സൃഷ്ടിച്ചു. കെ.സുധാകരൻ പ്രസിഡന്റായ ശേഷം കോൺഗ്രസ് പ്രവർത്തകരും അണികളും ആക്രമണങ്ങളിൽ വ്യാപകമായ ഏർപ്പെടുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. ഇടുക്കി കൊലപാതകം കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടുകൂടി ആണെന്നും ഇതാണ് കോൺഗ്രസിൻറെ സെമി കേഡർ പ്രവർത്തനം എങ്കിൽ കേരളം എവിടെയാണ് എത്തുക എന്ന് കോടിയേരി ചോദിച്ചു.

ആസൂത്രിതമായ കൊലപാതകം കെ.എസ്‌.യുവിന്റെ രീതിയല്ലെന്നും ഇടുക്കിയിലെ എം.എം മണി – കെ. രാജേന്ദ്രൻ വിഭാഗങ്ങളുടെ തമ്മിൽ പോര് പരിശോധിക്കേണ്ടതുണ്ടെന്ന് കെ. സുധാകരൻ പ്രതികരിച്ചു. ധീരജിന്റെ കൊലപാതകത്തെ കോൺഗ്രസ് ശക്തമായി അപലപിക്കുന്നു എന്നും സുധാകരൻ പറഞ്ഞു. അതിനിടെ കുത്തേറ്റ് റോഡിൽ കിടന്ന ധീരജ് നെ ആശുപത്രിയിലേക്ക് എത്തിക്കാൻ പോലീസിനോട് അഭ്യർത്ഥിച്ചിട്ടും പോലീസ് വിസമ്മതിച്ച എന്ന് ചില വിദ്യാർത്ഥികൾ പറഞ്ഞു.

ഇത് പോലീസ് നിഷേധിച്ചിട്ടുണ്ട്. ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം സത്യൻ വാഹനത്തിലാണ് ധീരജിനെ ആശുപത്രിയിലെത്തിച്ചത്. ആഴ്ചകളോളം സംഘർഷഭരിതമായ ഇടുക്കി എൻജിനീയറിങ് കോളേജിൽ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന്റെ ഭാഗമായി  കൂടുതൽ പൊലീസിനെ വിന്യസിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു എങ്കിലും പോലീസ് അതിനു തയ്യാറായില്ല എന്ന് കെഎസ്യു നേതാക്കൾ പറഞ്ഞു. 

ധീരജിനെ പേനാ കത്തികൊണ്ട് കുത്തി എന്ന് ആരോപിക്കപ്പെടുന്ന യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലിയെയും മറ്റൊരു യൂത്ത് കോൺഗ്രസ് നേതാവിനെയും  എറണാകുളം ജില്ലയിലേക്ക് ബസ്സിൽ രക്ഷപ്പെടാൻ ശ്രമിക്കവെ കരിമണൽ ഭാഗത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. നിഖിൽ പൈലി കുറ്റം സമ്മതിച്ചതായി ഇടുക്കി പോലീസ് പറഞ്ഞു. 

Photo Credit: nkgraphicsdesk

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!