Channel 17

live

channel17 live

തൃശൂരില്‍ യുവമോര്‍ച്ചക്കാരെ പോലീസ് തല്ലിച്ചതച്ചു

തൃശൂര്‍: മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ കളക്ട്രേറ്റ് മാര്‍ച്ച് സംഘര്‍ഷഭരിതമായി. ബാരിക്കേഡ് മറിച്ചിടുന്നതിനിടെ ഒരു പ്രവര്‍ത്തകനെ പോലീസ് മര്‍ദിച്ചതോടെയാണ് സംഘര്‍ഷം തുടങ്ങിയത്.  പ്രവര്‍ത്തകര്‍ പോലീസിന് നേരെ തിരിഞ്ഞു.  മര്‍ദനത്തില്‍ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പോലീസ് വളഞ്ഞിട്ട് ക്രൂരമായി മര്‍ദിച്ചു. കാല്‍ മണിക്കൂറോളം കളക്ടറേറ്റ് പരിസരത്ത് തെരുവുയുദ്ധം അരങ്ങേറി.

മര്‍ദ്ദനത്തില്‍ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സബീഷ് മരുതയൂര്‍ ഉള്‍പ്പെടെ നേതാക്കളും പ്രവര്‍ത്തകരുമടക്കം 21 പേര്‍ക്ക് പരിക്കേറ്റു. സമരക്കാരെ പിന്നീട് അറസ്റ്റ് ചെയ്ത് തൃശൂര്‍ ടൗണ്‍ വെസ്റ്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്റ്റേഷനില്‍ വെച്ചും പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചതായി പരിക്കേറ്റ പ്രവര്‍ത്തകര്‍ പറഞ്ഞു. പരിക്കേറ്റ പ്രവര്‍ത്തകരെ പോലീസ് വാനില്‍ ആദ്യം തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്ലാവരുടെയും പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് തൃശൂര്‍ അശ്വിനി ആശുപത്രിയിലേക്ക് മാറ്റി. പോലീസ് ക്രൂരമായി തല്ലച്ചതച്ച പ്രവര്‍ത്തകരുടെ പേരില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തിട്ടുള്ളത്. അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ വീഡിയോ കോണ്‍ഫറന്‍സ് വഴി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ഗുരുതര പരിക്കേറ്റ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ ചികിത്സയിലായതിനാല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
 മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ പോലീസിന്റെ കയ്യില്‍ ലാത്തി കൊടുത്ത് വിട്ടാല്‍ അതിനെ ശക്തമായി നേരിടുമെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ.നാഗേഷ് പറഞ്ഞു. യുവമോര്‍ച്ച ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാര്‍ച്ചിനെതിരെ പ്രകോപനമില്ലാതെ ക്രൂരമായ ലാത്തിച്ചാര്‍ജ്ജാണ് പോലീസ് നടത്തിയതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ അനീഷ്‌കുമാര്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!