Channel 17

live

channel17 live

JSW കമ്പനിയുടെ ലോഗോ വ്യാജമായി റൂഫിങ്ങ് ഷീറ്റുകളിൽ പതിച്ച് വിൽപന നടത്തിയ കേസ്സിൽ 2 പേർ അറസ്റ്റിൽ

ചാലക്കുടി : ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധിയിലെ ചാലക്കുടി പോട്ട പനമ്പിള്ളി കോളേജ് ജം​ഗ്ഷനു സമീപം പ്രവർത്തിക്കുന്ന റൂഫിങ്ങ് മാനുഫാക്ചറിങ്ങ് കമ്പനിയിൽ നിലവാരം കുറഞ്ഞ റൂഫിങ്ങ് ഷീറ്റുകൾ ചൈനയിൽ നിന്നും ഇറക്കുമതി ചെയ്ത് അതിൽ മഹാരാഷ്ട്രയിലെ മുംബൈ ബാന്ദ്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന JSW Steel Coated Product Ltd കമ്പനിയുടെ വ്യാജമായി നിർമിച്ച ലോഗോ റൂഫിങ്ങ് ഷീറ്റുകളിൽ പതിപ്പിക്കുന്ന നിർമ്മാണവും, റൂഫിങ്ങ് ഷീറ്റുകളുടെ വിതരണവും നടത്തിയ സംഭവത്തിന് സ്ഥാപനം നടത്തുന്ന ചാലക്കുടി കൈതാരത്ത് മണപുറം വീട്ടിൽ സ്റ്റീവ് ജോൺ 35 വയസ്സ്, സ്ഥാപനത്തിലെ മെഷിൻ ഓപ്പറേറ്റർ ചായിപ്പംകുഴി സ്വദേശി പാറേപറമ്പിൽ വീട്ടിൽ സിജോ എബ്രഹാം 29 വയസ്സ് എന്നിവരെയാണ് ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തത്.

നിലവാരം കുറഞ്ഞ റൂഫിങ്ങ് ഷീറ്റുകൾ വാങ്ങി വഞ്ചിക്കപ്പെട്ട നിരവധി ഉപഭോക്തക്കൾ JSW കമ്പനിക്ക് പരാതി നൽകിയതിനെ തുടർന്ന് വ്യാജൻമാരെ കണ്ടെത്താൻ കമ്പനി നടത്തിയ അന്വേഷണത്തിലാണ് പോട്ട പനമ്പിള്ളിയിലെ സ്ഥാപനം കണ്ടെത്തിയത്. JSW Steel Coated Product Ltd കമ്പനിക്ക് വേണ്ടി ചെന്നൈ സ്വദേശി മണി അരവിന്ദ് എന്നയാൾ 20-03-2025 തിയ്യതി നൽകിയ പരാതി പ്രകാരമാണ് ചാലക്കുടി പോലീസ് സ്റ്റേഷൻിൽ FIR രജിസ്റ്റർ ചെയ്തത്. തുടർന്ന് പോട്ട പനമ്പിള്ളി കോളേജ് ജം​ഗ്ഷനു സമീപത്തുള്ള റൂഫിങ്ങ് മാനുഫാക്ച്ചറിങ്ങ് കമ്പനിയിൽ തൃശ്ശൂർ റൂറൽ ജില്ലാ പോലിസ് മേധാവി ബി കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശ പ്രകാരം ചാലക്കുടി പോലീസ് നടത്തിയ റെയ്ഡിൽ JSW കമ്പനിയുടെ വ്യാജമായി നിർമിച്ച ലോഗോ പതിച്ച് നിർമ്മിച്ച 43 റൂഫിങ്ങ് ഷീറ്റുകൾ സ്ഥാപനത്തിൽ നിന്നും പിടിച്ചെടുത്തു. , കൃത്രിമ ലോഗോ പതിക്കാനായി ഉപയോഗിച്ച ഇലട്രോണിക്സ് മെഷീനുകളും ബന്തവസിലെടുത്തിട്ടുണ്ട്.

ചാലക്കുടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ഋഷിപ്രസാദ്, ജോഫി ജോസ്, ഷാജഹാൻ യാക്കൂബ്, സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻ്സ്പെക്ടർ മുരുകേഷ് കടവത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർ ആൻസൻ പൗലോസ്, സിവിൽ പോലീസ് ഓഫീസർമാരായ ബിനു പ്രസാദ് , പ്രദീപ് എൻ, വർഷ എസ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!