Channel 17

live

channel17 live

പി.സി.ജോര്‍ജിനെ വേട്ടയാടേണ്ടെന്നും, ചെറുക്കുമെന്നും കെ.സുരേന്ദ്രന്‍

#WatchNKVideo below

തൃശൂര്‍: മതവിദ്വേഷപ്രസംഗം നടത്തിയ ഡോ.ഫസല്‍ ഗഫൂരിനെപ്പോലെയുള്ളവരെ അറസ്റ്റ് ചെയ്തിട്ടു  പി.സി.ജോര്‍ജിനെ വേട്ടയാടിയാല്‍ മതിയെന്ന്് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ശ്രീ ശങ്കര ഓഡിറ്റോറിയത്തില്‍ നടന്ന ബി.ജെ.പി. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ ബന്ധം വിട്ട്് ബി.ജെ.പിയിലേക്കെത്തിയവര്‍ക്ക്് കെ.സുരേന്ദ്രന്‍ മെമ്പര്‍ഷിപ്പ് നല്‍കി.
ഹിന്ദുക്കളെ ഭിന്നിപ്പിച്ച് 2045 ഓടുകൂടി ഇന്ത്യയില്‍ അധികാരത്തിലെത്തുമെന്ന് പോപ്പുലര്‍ ഫ്രണ്ടിന്റെ വേദിയില്‍ പ്രസംഗിച്ച ഫസല്‍ ഗഫൂരിനെതിരേ ചെറുവിരലനക്കാന്‍ പോലും ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പി.സി.ജോര്‍ജിനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും പിന്തുണ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.


കേന്ദ്രസര്‍ക്കാരിന്റെ മാതൃകയില്‍ സംസ്ഥാന സര്‍ക്കാരും ഇന്ധന നികുതി കുറയ്ക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം  ആവശ്യപ്പെട്ടു. ഇന്ധന നികുതി കുറച്ചില്ലെങ്കില്‍  സര്‍ക്കാരിന് ശക്തമായ പ്രക്ഷോഭം നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
മതേതരത്വത്തിന്റെ പേരു പറഞ്ഞ് കോണ്‍ഗ്രസും, സി.പി.എമ്മും വര്‍ഗീയ ശക്തികളെ പാലൂട്ടി വളര്‍ത്തുകയാണ്. തൃക്കാക്കര തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ഉജ്വല വിജയം  നേടുമെന്നും അദ്ദേഹം പറഞ്ഞു.

ഒ.ബി.സി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും, കെ.കരുണാകരന്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ പേര്‍സണല്‍ സെക്രട്ടറിയും,കൊച്ചിന്‍ ദേവസ്വം പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ടും, അഖില കേരള വീര ശൈവസഭ സംസ്ഥാന വൈസ് പ്രസിഡണ്ടുമായ വി ആര്‍ മോഹനന്‍, യു.ഡി.എഫ്് തൃശ്ശൂര്‍ നിയോജക മണ്ഡലം ചെയര്‍മാനും, ഐഎന്‍ടിയുസി ജില്ലാ ജനറല്‍ സെക്രട്ടറിയും, ഒല്ലൂര്‍ മേഖല തൊഴിലാളി സഹകരണ സംഘം പ്രസിഡണ്ടും,ലേബര്‍ഫെഡ് ഡയറക്ടറും, പഴം പച്ചക്കറി സഹകരണ സംഘം ഡയറക്ടറുമായ അനില്‍ പൊറ്റെക്കാട്, സി.പി.ഐ ലോക്കല്‍ കമ്മിറ്റി മെമ്പറും മുന്‍ എ.ഐ.വൈ.എഫ്് സ്റ്റേറ്റ് കമ്മിറ്റി മെമ്പറും മുന്‍ എ.ഐ.വൈ.എഫ്്. ജില്ലാ ജോയിന്റ് സെക്രട്ടറിയും,തൃശ്ശൂര്‍ മള്‍ട്ടിപര്‍പ്പസ് ബാങ്ക് ഡയറക്ടറും ആയ സുനില്‍കുമാര്‍ വി.എ, മുന്‍ നടത്തറ പഞ്ചായത്ത് പ്രസിഡണ്ടും  മെമ്പറും ആയ സജിത ബാബുരാജ്, ഒല്ലൂര്‍ മേഖലാ തൊഴിലാളി സഹകരണ സംഘം ഡയറക്റ്റ് ബോര്‍ഡ് മെംബറും കോണ്‍ഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡണ്ടും ,ഡി.സി.സി മെമ്പറും, കാണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റുമായ നന്ദകുമാര്‍ ടി.എം, ഡി.സി.സി മെമ്പറും ഒല്ലൂര്‍ മേഖലാ തൊഴിലാളി സഹകരണ സംഘം ഡയറക്ടറുമായ സുരേഷ് തൃപ്പാക്കല്‍, കോണ്‍ഗ്രസ്സ് ഈസ്റ്റ് മണ്ഡലം സെക്രട്ടറി ആയിരുന്ന ബിജു കോരപ്പത്ത്, ഐ.എന്‍.ടി.യു.സി ഒല്ലൂര്‍ മണ്ഡലം വൈസ് പ്രസിഡന്റും ഒല്ലൂര്‍ സഹകരണ സംഘം ഡയറക്ടറുമായ സുരേഷ് കാട്ടുങ്ങല്‍, ജവഹര്‍ ബാലഭവന്‍ തൃശ്ശൂര്‍ മണ്ഡലം പ്രസിഡണ്ടും മഹിളാ കോണ്‍ഗ്രസ് ഭാരവാഹിയുമായ മാലതി വിജയന്‍, തൃശ്ശൂര്‍ വ്യവസായ സഹകരണ സംഘം പ്രസിഡന്റ് ഷിജു വെളിയന്നൂര്‍കാരന്‍ തുടങ്ങി വിവിധ പാര്‍ട്ടികളുടെ പ്രധാന ചുമതലകള്‍ വഹിക്കുന്ന നൂറിലധികം ഭാരവാഹികളാണ് കുടുംബ സമേതം ബിജെപിയില്‍ അംഗത്വമെടുത്തത്. സ്വീകരണ യോഗത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ അനീഷ്‌കുമാര്‍ അധ്യക്ഷനായിരുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി  സി കൃഷ്ണകുമാര്‍, സംസ്ഥാന വക്താക്കളായ അഡ്വ നാരായണന്‍ നമ്പൂതിരി, അഡ്വ ടി.പി സിന്ധുമോള്‍, മേഖലാ ജനറല്‍ സെക്രട്ടറി അഡ്വ രവികുമാര്‍ ഉപ്പത്ത്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അഡ്വ കെ.ആര്‍ ഹരി, ജസ്റ്റിന്‍ ജേക്കബ്, മേഖലാ പ്രസിഡന്റ് വി ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, എം.എസ് സംപൂര്‍ണ്ണ എന്നിവര്‍ പ്രസംഗിച്ചു. ബിജെപി അംഗത്വം സ്വീകരിച്ച വി ആര്‍ മോഹനന്‍ സ്വീകരണത്തിന് നന്ദി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!