ശാന്തിപുരം പള്ളിനട സ്വദേശിയായ നിഹാൻ(25 വയസ്സ് ) എന്നയാൾക്ക് KTDC യിൽ അസിസ്റ്റൻറ് മാനേജരായി ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് 19 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ ഷാനി എന്നു വിളിക്കുന്ന ഷാനീർ (50 വയസ്സ്). കാട്ടുപറമ്പിൽ വീട് ,പൂതോട്ടപറമ്പ് ദേശം , പൊരിബസാർ പടിഞ്ഞാറ്, ആല വില്ലേജ് എന്നയാളെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു.
ജോലി വാഗ്ദാനം നല്കി വാങ്ങിയ തുക തിരികെ കൊടുക്കാതിരിക്കാനായി ചിലരുമായി ഗൂഡാലോചന നടത്തിയ ശേഷം നിഹാനെ ലഹരിമരുന്ന് കേസിൽ പെടുത്തി നിഹാന് സ്വഭാവ ദൂഷ്യം ഉണ്ട് എന്ന് വരുത്തിത്തീർക്കുന്നതിന് വേണ്ടി 27.03.2025 തീയതി KTDC യിൽ ജോലി ശരിയായിട്ടുണ്ട് എന്ന് പറഞ്ഞ് തിരുവനന്തപുരത്തേക്ക് കൂട്ടിക്കൊണ്ട് പോകുകയും പ്രതി റെയിൽവെ പോലീസിനോടും മറ്റു ചിലരോടും ഫോണിൽ നിഹാൻെറ ബാഗിൽ മയക്ക് മരുന്ന് ഉണ്ട് എന്ന് രഹസ്യ വിവരം കൊടുത്തതിൻറെ അടിസ്ഥാനത്തിൽ നിഹാനെയും കൂടയുണ്ടായിരുന്ന പിതാവിനെയും തമ്പാനൂർ റെയിൽവെ സ്റ്റേഷനിൽ വച്ച് പോലീസ് പരിശോധിക്കുകയും ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്തതുമാണ്. വീണ്ടും നിഹാനോട് 05.04.2025 തീയതി കുമരകത്ത് പോസ്റ്റിംഗ് ആയിട്ടുണ്ടെന്ന് പ്രതി പറഞ്ഞതിൻറെ അടിസ്ഥാനത്തിൽ നിഹാലും പിതാവും വീട്ടിൽ നിന്ന് ഇറങ്ങി മതിലകം അഞ്ചാംപരത്തിയിൽ എത്തിയ സമയം എക്സൈസ് സംഘം കാറ് തടഞ്ഞുനിർത്തി പരിശോധന നടത്തുകയും ചെയ്തിട്ടുള്ളതാണ്.
നിഹാന് KTDC യിൽ അസിസ്റ്റൻറ് മാനേജരായി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് ഈ കേസിലെ പ്രതി 4 ഘട്ടങ്ങളിലായി 19 ലക്ഷം രൂപ നിഹാനിന്റെ പിതാവിൽ നിന്നും കൈപ്പറ്റുകയും കൊടുക്കാതിരിക്കാനായി ചിലരുമായി ഗൂഡാലോചന നടത്തിയ ശേഷം നിഹാനെ ലഹരിമരുന്ന് കേസിൽപെടുത്തി സ്വഭാവദൂഷ്യം ഉണ്ടെന്ന് വരുത്തിത്തീർക്കുകയായിരുന്ന പ്രതിയുടെ ഉദ്ദേശ്യം . നിഹാൻെറ പിതാവായ മുഹമ്മദ് ഇബ്രാഹിം, കറുകപ്പാടത്ത് വീട്, പള്ളിനട ദേശം , പനങ്ങാട് വില്ലേജ് എന്നയാളുടെ പരാതിയെ തുടർന്നാണ് മതിലകം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. മതിലകം ഇൻസ്പെക്ടർ എം.കെ.ഷാജി, സബ്ബ് ഇൻസ്പെക്ടർമാരായ രമ്യ കാർത്തികേയൻ, മുഹമദ് റാഫി, അസി.സബ്ബ് ഇൻസ്പെക്ടർ തോമസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.