മാള: LDF സർക്കാരിന്റെ നാലാoവാർഷികം UDF കൊടുങ്ങല്ലൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാള ടൗണിൽ കരിദിന റാലിയും പൊതുസമ്മേളനവും നടത്തി. UDF ചെയർമാൻ വി.എ. അബ്ദുൾ കരീം അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു. UDF നേതാക്കൻമാരായ നൗഷാദ് വാളൂർ, പി.ആർ. തോമസ്, പീറ്റർ പാറേക്കാട്ട്, ആൽബിൻ പ്ലാക്കൽ, ഇ.എസ്. സാബു , എ.എ.അഷറഫ്, വി.എ. മൊഹിയുദ്ദീൻ, പി.ഡി.ജോസ്, പി.കെ. തിലകൻ, പി.ഐ. നിസാർ,ഷാജു മണവാളൻ,ബൈജു കണ്ട പ്പശ്ശേരി, വി.എ. നദീർ, കെ.ആർ. പ്രേമ, ഹക്കീം ഇക്ബാൽ, കെ.എൻ. സജീവൻ, അഡ്വ. നിർമ്മൽ . സി. പാത്താടൻ, കെ.കെ.രവി നമ്പൂതിരി, സോയികോലഞ്ചേരി, എ.സി.ജോയി, ജോഷി കാഞ്ഞൂത്തറ,പോൾ കൊടിയൻ, എം.ബി. പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.
LDF സർക്കാരിന്റെ വാർഷികം UDF നിയോജക മണ്ഡലം കമ്മിറ്റി കരിദിനമായി ആചരിച്ചു
