ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിലെ തേലപ്പള്ളി എന്ന സ്ഥലത്ത് നിന്നും 20 ഗ്രാം MDMA യും മോട്ടോർ സൈക്കളും സഹിതം ശ്യാം എന്ന യുവാവിനെ പിടികൂടിയ കേസിൽ MDMA നൽകിയ മൊത്തക്കച്ചവടക്കാനെ തൃശൂർ റൂറൽ ഡൻസാഫ് ടീമും ഇരിങ്ങാലക്കുട പോലീസും ചേർന്ന് പിടികൂടി. പുത്തൂർ സ്വദേശി ജ്യോതിഷ് എന്നയാളെയാണ് പ്രത്യേക പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തൃശ്ശൂർ റൂറൽ ഡാൻസാഫ് സംഘവും ഇരിങ്ങാലക്കുട പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി നവനീത് ശർമ്മ IPS ൻ്റെ നിർദേശ പ്രകാരം ജില്ലാ സി ബ്രാഞ്ച് ഡിവൈഎസ്പി. ഉല്ലാസ് കുമാർ, ഇരിങ്ങാലക്കുട ഡിവൈഎസ്പി, K.G.സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ സബ്ഇൻസ്പെക്ടർ മാരായ അജിത്. K, സതീശൻ തൃശ്ശൂർ റൂറൽ DANSAF S I മാരായ ജയകൃഷ്ണൻ P, ഷൈൻ. T.R, ASI സൂരജ്.വി.ദേവ്, ഡാൻസാഫ് അംഗങ്ങളായ സോണി. P.X, ഷിൻ്റോ. K. J, എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.