NHRACF എറണാകുളം – തൃശൂർ റീജ്യണൽ കോൺഫറൻസ് മാള വ്യാപാരിഭവനിൽ വെച്ച് NHRACF നാഷണൽ ചെയർമാൻ Adv.Dr. കെ.വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. റീജ്യണൽ കോർഡിനേറ്റർ ദാമോദരൻ ഏറനാടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ NHRACF നാഷണൽ ഡയറക്ടർ അഡ്വ. ജോഷി പാച്ചൻ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം രാജേഷ് കുമാർ, സംസ്ഥാന മീഡിയ കോർഡിനേറ്റർ മുഹമ്മുദ, ജില്ലാ കോർഡിനേറ്റർ ബാലചന്ദ്രൻ നായർ, മുൻ DCC സെക്രട്ടറി ഏ.ആർ. രാധാകൃഷ്ണൻ , സുരേഷ്( സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് മാള ) കർഷകമോർച്ച ജില്ല വൈസ് പ്രസിഡണ്ട് കെ അജയകുമാർ, NHRACF തൃശൂർ ജില്ലാ പ്രസിഡണ്ട് പ്രദീപ് കുമാർ, സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ റീജ എം പി, ട്രസ്റ്റ് സെക്രട്ടറി വിനോദ് കുമാർ, അശോക് തുടങ്ങിയവർ സംസാരിച്ചു.
NHRACF എറണാകുളം – തൃശൂർ റീജ്യണൽ കോൺഫറൻസ് ഉദ്ഘാടനം ചെയ്തു
