ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയും തടയാനായി സംസ്ഥാന പോലീസ് മേധാവി ശ്രീ. ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് IPS ന്റെ നിർദ്ദേശപ്രകാരം സംസ്ഥാന വ്യാപകമായി നടത്തുന്ന “OPERATION D-HUNT” ന്റെ ഭാഗമായി അന്തർ സംസ്ഥാന സർവ്വീസ് നടത്തുന്ന ബസുകളിൽ ലഹരി വസ്തുക്കൾ കടത്തുന്നതായും ബസ് യാത്രക്കാരും ജീവനക്കാരും ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായും രഹസ്യ വിവരം ലഭിച്ചതിൻറെ അടിസ്ഥാനത്തിൽ തൃശ്ശൂർ റൂറൽ പോലീസ് ജില്ലാ പോലീസ് മേധാവിയുടെ മാർഗ നിർദേശാനുസരണം 04-03-2025 തിയ്യതി മുതൽ 07-03-2025 തിയ്യതി വരെയുള്ള 4 ദിവസങ്ങളിലായി കൊരട്ടി, ചാലക്കുടി, കൊടകര, പുതുക്കാട്, മതിലകം, കയ്പമംഗലം, കൊടുങ്ങല്ലൂർ, വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ പരിധികളിലെ വിവിധ സ്ഥങ്ങളിൽ വെച്ച് അന്തർ സംസ്ഥാന സർവ്വീസ് നടത്തുന്ന 21 ബസുകളിലെ ജീവനക്കാരെയും യാത്രക്കാരെയും തൃശ്ശൂർ റൂറൽ K-9 Squad ലെ Sniffer Dog ന്റെ സഹായത്തോടെ ചാലക്കുടി DYSP സുമേഷ്.കെ, ചാലക്കുടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജീവ്.എം.കെ, കൊരട്ടി ഇൻസ്പെക്ടർ അമൃതരംഗൻ, സബ് ഇൻസ്പെക്ടർമാരായ ഋഷിപ്രസാദ്, പ്രദീപ്, സിജുമോൻ.ഇ.ആർ, റാഷി, ജെയ്സൺ, ഷാജു.ഒ.ജി, മുഹമ്മദ് റാഫി, സലീം.കെ.എസ്, തോമസ്, എ എസ് ഐ മാരായ ജിബി പി ബാലൻ, വിൽസൺ, സി പി ഒ മാരായ ബൈജു, സുരേഷ് കുാമാർ, ബിനു, വർഷ എന്നിവർ ചേർന്ന് പരിശോധിച്ചു.