“Operation D Hunt” ന്റെ ഭാഗമായി തൃശ്ശൂർ റൂറൽ ജില്ലയിലെ കൊടകര പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ പട്ടിക്കാട് സ്വദേശിയും ഒരു വർഷത്തിലേറെയായി വെള്ളിക്കുളങ്ങര ചുങ്കാൽ ഭാഗത്ത് വാടകയ്ക്ക് താമസിച്ചു വരുന്നയാളുമായ പുത്തൻപുര വീട്ടിൽ ബിബിൻ (31 വയസ് ) എന്ന യുവാവാണ് കാൽ കിലോ കഞ്ചാവുമായി പിടിയിലായത്. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെയടിസ്ഥാനത്തിൽ ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷിന്റെ നേതൃത്വത്തിൽ കൊടകര – വെള്ളിക്കുളങ്ങര റോഡിൽ വാസുപുരത്തിനു സമീപം നടത്തിയ പരിശോധനയിലാണ് സ്കൂട്ടറിൻ്റെ സീറ്റിനടിയിലെ ലഗേജ് ബോക്സിനുള്ളിൽ ഭദ്രമായി പൊതിഞ്ഞു സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്.
പ്രദേശത്ത് ലഹരി വിൽപന വ്യാപകമായി നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം വാഹന പരിശോധന നടത്തിയത്. കൊടകര ഭാഗത്തു നിന്നും KL45R5220 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള സ്കൂട്ടറിൽ വരികയായിരുന്ന യുവാവ് പോലിസിന്റെ വാഹന പരിശോധന കണ്ട് തിരിച്ചു പോകാൻ ശ്രമിച്ചതിനെ തുടർന്ന് പിൻതുടർന്ന് പിടികൂടി ചോദ്യം ചെയ്തപ്പോൾ പരസ്പരവിരുദ്ധമായി സംസാരിച്ചതിനാൽ വിശദമായി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്. കൊടകര സർക്കിൾ ഇൻസ്പെക്ടർ പി.കെ ദാസ്, റൂറൽ ഡാൻസാഫ് എസ്.ഐ പ്രദീപ് എൻ., ഡാൻസാഫ് ടീം അംഗങ്ങളായ സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, സിൽജോ വി.യു, ലിജു ഇയ്യാനി, റെജി എ.യു, ബിനു എം.ജെ, ഷിജോ തോമസ്, പ്രജിത്ത് കെ.വി, ഷിൻ്റോ ജോയി, വിബിൻ എം. എസ് എന്നിവരും പുതുക്കാട് പോലീസ് സ്റ്റേഷൻ അഡീഷണൽ എസ്.ഐ ലാലു എ.വി, എഎസ്ഐ ജോബി എം.എൽ , സീനിയർ സിപിഒ രമേഷ് എൻ.സി , കൊടകര പോലീസ് സ്റ്റേഷനിലെ എഎസ്ഐ ഗോകുലൻ കെ.സി, സീനിയർ സിപിഒമാരായ സനൽ കുമാർ പി.എസ്, എന്നിവരടങ്ങിയ സംഘമാണ് യുവാവിനെ പിടികൂടി കഞ്ചാവ് കണ്ടെടുത്തത്.