കൊരട്ടി : ചൊവ്വര വില്ലേജ്, വെള്ളരപ്പിള്ളി ദേശത്ത് പൂവേലി വീട്ടിൽ \ ജോണി (54 വയസ്) എന്നയോളെയാണ് ചാലക്കുടി സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി മൂന്ന് കേസുകളിലായി 29 വർഷത്തെ കഠിന തടവിനും 275000 /-(രണ്ടു ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ) പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു. പരിചമുട്ട് കളി അദ്ധ്യപകനായ ജോണി 13 വയസ്സുളള നാല് ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി കണ്ടെത്തിയാണ് ഇയാളെ സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ശ്രീ. P. A. സിറാജ്ജുദ്ധീൻ ശിക്ഷിച്ചത്. കൊരട്ടി സബ്ബ് ഇൻസ്‌പെക്ടർ ആയിരുന്ന പി.ബി. ബിന്ദുലാൽ അന്വേഷണം നടത്തി കുറ്റ പത്രം സമർപ്പിച്ച കേസിലാണ് വിധി. പ്രോസിക്യൂഷനുവേണ്ടി ചാലക്കുടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ്. T. ബാബുരാജ് ഹാജരായി. പ്രോസിക്യൂഷൻ നടപടികൾ ശ്രീമതി. ചിത്തിര V. R, ഏകോപിപ്പിച്ചു.
POCSO കേസിൽ 29 വർഷത്തെ കഠിന തടവിനും 275000/- രൂപ പിഴയടക്കാനും ശിക്ഷിച്ചു
