Channel 17

live

channel17 live

രക്ഷാദൗത്യങ്ങളില്‍ മുന്‍കരുതലുകള്‍ ഓര്‍മ്മിപ്പിച്ച് കേരള ഫയര്‍ ആന്റ് റെസ്‌ക്യു സര്‍വീസസ്

തൃശൂര്‍: സ്വയംരക്ഷയ്ക്കും, രക്ഷാപ്രവര്‍ത്തനത്തിനും വേണ്ട മുന്‍കരുതലുകളെക്കുറിച്ച് അറിവ് നല്‍കുന്നതാണ് എന്റെ കേരളം മെഗാപ്രദര്‍ശന വിപണന മേളയിലെ കേരള ഫയര്‍ ആന്റ് റെസ്‌ക്യു വിഭാഗത്തിന്റെ സ്റ്റാള്‍.
രക്ഷാദൗത്യങ്ങളില്‍ ഏര്‍പ്പെടുന്നവർ  അടിയന്തരമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അഗ്നിശമനസേനാ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ സവിസ്തരം പറഞ്ഞു തരും.
ലൈഫ് ജാക്കറ്റ്, അണ്ടര്‍ വാട്ടര്‍ ഡൈവിംഗ് യൂണിറ്റ്, റെസ്‌ക്യു കംപാക്ട് പവര്‍ യൂണിറ്റ്, സ്‌പൈന്‍ ബോര്‍ഡ് സ്ട്രച്ചര്‍, ബ്ലോവര്‍, തുടങ്ങി രക്ഷാദൗത്യത്തിന് ആവശ്യമായ ആധുനിക ഉപകരണങ്ങള്‍ പ്രദര്‍ശനത്തിനുണ്ട്. പടക്കം പൊട്ടിക്കുമ്പോഴും, ഗ്യസ് സിലിണ്ടര്‍ ഉപയോഗിക്കുമ്പോഴും പാലിക്കേണ്ടത് എന്തൊക്കെയെന്ന് വിവരിക്കുന്ന ഉപകാരപ്രദമായ ബോര്‍ഡുകളും ഇവിടെയുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!