DIMS മീഡിയ കോളേജിന്റെ കോളേജ് ദിനത്തിൽ പ്രശസ്ത കലാകാരൻ RLV രാമകൃഷ്ണനു Dims കോളേജ് അദ്ധ്യാപകരും വിദ്യാർഥികളും ഐക്യദാർഢ്യം പ്രഖ്യാപിച്ചു.ഹിലരിസ് എന്ന പേരിൽ നടത്തപ്പെട്ട കോളേജ് ദിനത്തിൽ ഉൽഘാടന പ്രസംഗത്തിനിടെ വിദ്യാർഥികൾ മാധ്യമത്തെ നന്മക്കായി ഉപയോഗിക്കണമെന്നും ഉച്ചനീചതങ്ങൾക്കെതിരെ വെല്ലുവിളിക്കാൻ വിദ്യാർത്ഥികൾ ഇപ്പോഴേ ശീലിക്കണമെന്നുമുള്ള സന്ദേശം പ്രിൻസിപ്പൽ FR. Robin ചിറ്റൂപറമ്പിൽ പങ്കുവച്ചതിനെ തുടർന്ന് ഉടൻ മറുപടിയുമായി ഒരു കൂട്ടം വിദ്യാർഥികൾ മുദ്രാവാക്യങ്ങൾ എഴുതിക്കൊണ്ട് വേദിക്ക് മുന്നിൽ ഒത്തുകൂടി. തുടർന്ന് ” വർണവെറി തുലയട്ടെ, വർഗീയത തുലയട്ടെ ” എന്ന മുദ്രാവാക്യം എല്ലാവരും ഏറ്റുപറഞ്ഞു.ഈ വേദിയിൽ അധ്യക്ഷനായിരുന്ന
പ്രശസ്ത വയലിനിസ്റ്റ് ബാലഗോവിന്ദ് ശ്രീകുമാർ ഒരുക്കിയ കലാവിരുന്നിൽ അദ്ദേഹത്തോടൊപ്പം വിദ്യാർത്ഥികൾ കറുത്തതും വെളുത്തതുമായ വസ്ത്രങ്ങൾ ധരിച്ചു നൃത്തം ചെയ്തു. മാധ്യമത്തിന്റെ യഥാർത്ഥ ഉദ്ദേശ്യം എന്താണെന്ന് തിരിച്ചറിഞ്ഞു മുന്നേറാൻ ഓരോ വിദ്യാർത്ഥിക്കും കഴിയട്ടെ എന്ന സന്ദേശത്തോടെ കലാപരിപാടികൾ തുടർന്നു.
RLV രാമകൃഷ്ണനു ഐക്യദാർഢ്യം പ്രഖ്യാപിച്ചു മുരിങ്ങൂർ DIMS മീഡിയ കോളേജ്
