Channel 17

live

channel17 live

അഞ്ച് സിക്സറുകളുമായി സഞ്ജു; രാജസ്ഥാന് വിജയത്തുടക്കം

കൊച്ചി: പൂനെയിൽ ചൊവ്വാഴ്ച നടന്ന ഐ.പി.എൽ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് 61 റൺസ് വിജയം. 

രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനും മലയാളിയുമായ സഞ്ജു സാംസൺ ആർ. ആർ നായി കളിച്ച തൻറെ നൂറാമത്തെ മത്സരം വെടിക്കെട്ട് ബാറ്റിംഗ് കൊണ്ട് അവിസ്മരണീയമാക്കി. 27 പന്തിൽ നിന്ന് 55 റൺസ് വാരിക്കൂട്ടിയ സഞ്ജുവാണ് മാൻ ഓഫ് ദ് മാച്ച്. മറ്റൊരു മലയാളിയായ കർണാടക താരം ദേവദത്ത് പടിക്കൽ 29 പന്തിൽ നിന്ന് 41 റൺസ് നേടി. സഞ്ജുവും പടിക്കലും തമ്മിലുള്ള 73 റൺസ്  കൂട്ടുകെട്ടായിരുന്നു 210 റൺസ് നേടിയ ആർ.ആർ. റിന്റെ അടിത്തറ. അഞ്ച് സിക്സറുകളും മൂന്ന് ഫോറുകളും ചേർന്നതായിരുന്നു സഞ്ജുവിന്റെ തകർപ്പൻ ഇന്നിംഗ്സ്. വിൻഡീസ് താരം ഷിംറോൺ ഹിറ്റ്മേയർ 13 പന്തിൽ നിന്ന് 32 റൺസ് നേടി. 37 റൺസിന് അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെട്ടു ഹൈദരാബാദിന് മത്സരത്തിൽ വിജയപ്രതീക്ഷ ഒട്ടും തന്നെ നൽകാൻ സാധിച്ചില്ല. സൗത്ത് ആഫ്രിക്കയുടെ എയ്ഡ്ൺ മാർക്രവും (51) ഇന്ത്യൻ സ്പിന്നർ വാഷിംഗ്ടൺ സുന്ദറും (40) അവസാന ഓവറുകളിൽ ആഞ്ഞടിച്ചു എങ്കിലും ഹൈദരാബാദിനെ തോൽവി നിശ്ചയമായിരുന്നു.

Pic credit: Twitter

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!