Channel 17

live

channel17 live

ഇടുക്കി എൻജിനീയറിങ് കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ചു

കൊച്ചി: ഇടുക്കി എൻജിനീയറിങ് കോളേജിന് സമീപം നടന്ന സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കുത്തേറ്റ് എസ്.എഫ്.ഐ പ്രവർത്തകൻ മരിച്ചു. കോളേജിലെ ഏഴാം സെമസ്റ്റർ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയും കണ്ണൂർ സ്വദേശിയുമായ ധീരജ് രാജശേഖരനാണ് കൊല്ലപ്പെട്ടത്. തളിപ്പറമ്പ് പാലകുളങ്ങര സ്വദേശിയാണ് ധീരജ്. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിഖിൽ പൈലിയാണ് ധീരജിന്റെ നെഞ്ചിൽ പേന കത്തികൊണ്ട് കുത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

12 അംഗങ്ങളുള്ള കെ.എസ്‌.യു – യൂത്ത് കോൺഗ്രസ് സംഘം ധീരജിനെയും അഭിജിത്ത്, അമൽ എന്നീ എസ്.എഫ്.ഐ പ്രവർത്തകരെയും കോളേജിന് പുറത്തുവച്ച് ആക്രമിക്കുകയായിരുന്നു. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. ഇടുക്കി പൈനാവിൽ പ്രവർത്തിക്കുന്ന എൻജിനീയറിങ് കോളേജിൽ ഇന്ന് ഇലക്ഷൻ നടക്കവേ എസ്.എഫ്.ഐ – കെ.എസ്‌.യു വിഭാഗങ്ങൾ തമ്മിൽ രാവിലെ സംഘർഷം നിലനിന്നിരുന്നു. ധീരജിനെ കുത്തിയ അക്രമിസംഘം സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു എന്ന് ധീരജിനെ തന്റെ കാറിൽ ആശുപത്രിയിലെത്തിച്ച ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം സത്യൻ പറഞ്ഞു.

പരിക്കേറ്റ അഭിജിത്ത്, അമൽ എന്നീ വിദ്യാർഥികൾക്ക് സാരമായ പരിക്കുകൾ ഇല്ല എന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കോളേജിൽ കെ.എസ്‌.യു പ്രവർത്തകരെ നിരന്തരം ആക്രമിച്ചിരുന്നു എന്നും എന്നാൽ കൊലപാതകതെ  അപലപിക്കുന്നുവെന്നും കൊലയാളി സംഘത്തിന്  യാതൊരു വിധ പിന്തുണയും നൽകില്ലെന്ന് കെ.എസ്‌.യു ജില്ലാ പ്രസിഡൻറ് ടോണി തോമസ് പറഞ്ഞു. ധീരജിന്റെ കൊലപാതകത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു അപലപിച്ചു. കൊലപാതകത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും. 

തുർന്ന് മഹാരാജാസിൽ സംഘർഷം….

ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ കൊലപാതകത്തിന് ശേഷം എറണാകുളം മഹാരാജാസ് കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകർ കെ.എസ്‌.യു പ്രവർത്തകർക്ക് നേരെ ആക്രമണം അഴിച്ചുവിട്ടു. പരിക്കേറ്റ ഏഴോളം കെ.എസ്.യു പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Photo: ധീരജ് രാജശേഖരൻ 
Picture Credit: Instagram

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!