Channel 17

live

channel17 live

UDF പുത്തൻചിറ മണ്ഡലം കൺവെൻഷൻ നടത്തി

ചാലക്കുടി പാർലമെൻറ് യുഡിഎഫ് സ്ഥാനാർത്ഥി ബെന്നി ബഹനാന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളുടെ ഭാഗമായി നടന്ന പുത്തൻചിറ മണ്ഡലം യുഡിഎഫ് കൺവെൻഷൻ യുഡിഎഫ് ജില്ലാ ചെയർമാൻ എം.പി. വിൻസെന്റ് ഉദ്ഘാടനം ചെയ്തു.യുഡിഎഫ് മണ്ഡലം കമ്മിറ്റി ചെയർമാൻ കെ .എൻ .സജീവൻ അധ്യക്ഷനായി. യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബഹനാൻ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം കെ .എം. ഷാനിർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.

യു.ഡി.എഫ്. നിയോജകമണ്ഡലം കമ്മിറ്റി ചെയർമാൻ വി. എ. അബ്ദുൽ കരീം, ഡിസിസി ജനറൽ സെക്രട്ടറിമാരായ ടി .എം .നാസർ, എ.എ. അഷറഫ്,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റുമാരായ ഇ. എസ്. സാബു, എൻ.എസ്. വിജയൻ, ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വക്കേറ്റ് ശശികുമാർ ഇടപ്പുഴ, യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ വി. എ. നദീർ ,മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് മായാ രാമചന്ദ്രൻ, മണ്ഡലം പ്രസിഡൻറ് ഷൈല പ്രകാശൻ എം.പി. സോണി, ജിജോ അരീക്കാടൻ,തുടങ്ങിയവർ പ്രസംഗിച്ചു.

യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ജനറൽ കൺവീനർമാരായ വി. എം. ബഷീർ സ്വാഗതവും ജോപ്പി മങ്കിടിയാൻ നന്ദിയും രേഖപ്പെടുത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ഇ. വി .സജീവൻ, ആൻറണി പയ്യപ്പിള്ളി, എം. എ. അബ്ദുൽ ഷുക്കൂർ, ടി.പി.പരമേശ്വരൻ നമ്പൂതിരി, ടി. പ്രവീൺ ടി. കെ. ജോണി, ടി. എസ്. ഷാജി, കെ.എച്ച് അബ്ദുൾ നാസർ,ഹരി കുററിപ്പറമ്പിൽ, അനിൽ മുല്ലശ്ശേരി, എ.എ.മുസമ്മിൽ കോൺഗ്രസ് നേതാക്കളായ പി. എ. അസൈനാർ, സുഹ്റ കരീം, സി. കെ. യുധി മാസ്റ്റർ എം. പി. ഷൈജു യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ടി. വൈ. അയൂബ്,മണ്ഡലം വൈസ് പ്രസിഡൻറ് അനൂപ് ആനപ്പാറ തുടങ്ങിയവർ സംബന്ധിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!