Channel 17

live

channel17 live

പൂരപ്രഭയില്‍ ഉത്രാളിക്കാവ്,കണ്ണീരോര്‍മയായി വടക്കാഞ്ചേരിയുടെ ‘മരുമകള്‍’

പൂരപ്രഭയില്‍ ഉത്രാളിക്കാവ്,
കണ്ണീരോര്‍മയായി വടക്കാഞ്ചേരിയുടെ ‘മരുമകള്‍’

തൃശൂര്‍: ചരിത്രപ്രസിദ്ധമായ ഉത്രാളിക്കാവ് പൂരത്തിന് ഒരാഴ്ച മുന്‍പായിരുന്നു വടക്കാഞ്ചേരിയുടെ ‘മരുമകളാ’ യ മലയാളികളുടെ പ്രിയങ്കരിയായ നടി കെ.പി.എ.സി.ലളിതയുടെ വിയോഗം. നാല് പതിറ്റാണ്ടിലധികമായി ഉത്രാളിക്കാവ് പൂരത്തിന് മുടങ്ങാതെ എത്തുന്ന കെ.പി.എ.സി.ലളിതയുടെ അപ്രതീക്ഷിത വേര്‍പാടിന്റെ വിങ്ങുന്ന ഓര്‍മകളുമായാണ് തട്ടകത്തുകാര്‍ക്ക്   ഇക്കുറി ഉത്രാളിക്കാവ് പൂരം. 1978-ലാണ് ചലച്ചിത്ര സംവിധായകന്‍ ഭരതന്റെ ഭാര്യയായി കെ.പി.എ.സി. ലളിത വടക്കാഞ്ചേരി എങ്കക്കാട്ടേക്ക് എത്തുന്നത്. ആലപ്പുഴ കായംകുളത്തുകാരിയായ അവര്‍ പിന്നീട് വടക്കാഞ്ചേരിയുടെ മരുമകളായി. 1998-ല്‍ ഭരതന്റെ മരണശേഷവും അവര്‍ വടക്കാഞ്ചേരിയെ മറന്നില്ല.

2004-ല്‍ എങ്കക്കാട് ഭരതന്റെ തറവാടിനോട് ചേര്‍ന്ന് സ്ഥലം വാങ്ങി വീടു വെച്ചു. പിന്നീട് എങ്കക്കാട്ടെ ‘ഓര്‍മ’ എന്ന് പേരിട്ട വീട്ടിലായിരുന്നു താമസം. തിരക്കുള്ള നടിയായ അവര്‍ ഉത്രാളിക്കാവ് പൂരത്തിനും, മച്ചാട് മാമാങ്കത്തിനും സ്ഥിരസാന്നിധ്യമായിരുന്നു. 2016-ല്‍ കെ.പി.എ.സി.ലളിതയുടെ കൂടെ നടി കവിയൂര്‍ പൊന്നമ്മയും ഉത്രാളിക്കാവ് പൂരത്തിനെത്തിയിരുന്നു. കാതടിപ്പിക്കുന്ന വെടിക്കെട്ടിന്റെ ശബ്ദത്തില്‍ ചെവി പൊത്തുന്ന കവിയൂര്‍ പൊന്നമ്മയുടെയും ശബ്ദഗാംഭീര്യം ആസ്വദിക്കുന്ന കെ.പി.എ.സി.ലളിതയുടെയും പത്രങ്ങളില്‍ വന്ന ഫോട്ടോ തട്ടകത്തുകാര്‍ നിറകണ്ണുകളോടെ ഓര്‍ക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!