Channel 17

live

channel17 live

VOSA സംഗമം

ഇരിങ്ങാലക്കുട ഗവണ്മെന്റ് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ വി. എച്ച്.എസ്. ഇ. വിഭാഗം പൂർവ്വ വിദ്യാർത്ഥി സംഘടനയായ VOSA യുടെ 2024-25 വർഷത്തിലെ വിദ്യാർത്ഥി സംഗമം ശനിയാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി. ഇരിങ്ങാലക്കുട നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ജിഷ ജോബി അധ്യക്ഷത വഹിച്ച ചടങ്ങ് നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്‌കുമാർ ഉദ്ഘാടനം ചെയ്തു . ബിഗ് ബോസ് സീസൺ സിക്സ് ഫെയിം അഭിഷേക് ജയദീപ് ചടങ്ങിലെ മുഖ്യ അതിഥിയായിരുന്നു. സ്കൂൾ പി ടി എ പ്രസിഡന്റ്‌ അനിൽകുമാർ, എസ്.എം. സി. ചെയർമാൻ വി വി റാൽഫി, ഒ.എസ്. എ. സെക്രട്ടറി മായാദേവി, പി.ടി. എ. വൈസ് പ്രസിഡന്റ്‌ സുനിത രമേശൻ, സ്കൂൾ പ്രിൻസിപ്പാൾ ബിന്ദു പി ജോൺ, സ്കൂൾ ഹെഡ്മിസ്ട്രസ് സുഷ , വി.എച്ച്. എസ്. ഇ. പ്രിൻസിപ്പാൾ ധന്യ.കെ.ആർ , വി. എച്ച്. എസ്. ഇ. സീനിയർ അധ്യാപിക ഹേന. കെ. ആർ തുടങ്ങിയവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു .VOSA സെക്രട്ടറി കുമാരി. അനുപമ. കെ. എസ് , പ്രതിനിധി കുമാരി ഏയ്ഞ്ചൽ ഡോമിനി എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു.തുടർന്ന് സ്കൂളിലെ ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ റാംപ് വാക്ക് , നാടൻ പാട്ട്, ഡാൻസ് തുടങ്ങിയ കലാപരിപാടികളും ഉണ്ടായിരുന്നു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!